THIRUVANANTHAPURAM CORPORATION

C01001 Thiruvananthapuram · 94 AAKKULAM

ADV. MINI P.S

For a prosperous, inclusive AAKKULAM

Become a Volunteer

Leading with Integrity • Rooted in AAKKULAM

ADV.MINI P.S

ജനങ്ങളോടൊപ്പം ജന നന്മയ്ക്കായി പ്രിയരേ നമസ്കാരം ഞാൻ അഡ്വക്കേറ്റ് മിനി പി എസ്. തിരുവനന്തപുരം കോർപ്പറേഷൻ ആക്കുളം വാർഡിൽ നിന്നും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായി ഞാൻ താമര ചിഹ്നത്തിൽ മത്സരിക്കുന്ന വിവരം അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. ആക്കുളം വാർഡിലെ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പുരോഗതിക്കായി പ്രവർത്തിക്കുവാനുള്ള പ്രതിബദ്ധതയോടെയാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ നാട്ടുകാർ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ബുദ്ധിമുട്ട്, കുടിവെള്ളവും റോഡും ശുചിത്വവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കുവാനുള്ള ശ്രമമാണ് എൻ്റെ പ്രധാന ലക്ഷ്യം. പതിറ്റാണ്ടുകളായി നിങ്ങളോടൊപ്പം നിങ്ങൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ നിങ്ങൾ നൽകിയ സ്നേഹവും പ്രോത്സാഹനവുമാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ എനിക്ക് പ്രചോദനമായത്. വികസനത്തിന് ജാതിമത വർഗഭേദമന്യേ എല്ലാവർക്കും ഒപ്പം നിങ്ങളിൽ ഒരുവളായി പ്രവർത്തിക്കുവാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. ആക്കുളത്തിന്റെ വികസനത്തിനായി പുതിയൊരു മാറ്റത്തിന്റെ വഴിതുറക്കാൻ നമ്മുടെ ചിഹ്നമായ താമര അടയാളത്തിൽ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അഡ്വക്കേറ്റ് മിനി പി എസ്

Quick Facts

  • Education: LLB
  • Profession: Social Worker
  • Position: മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി തിരുവനന്തപുരം
  • Key Focus: Warrior for Vikasitha Ananthapuri

Send a Suggestion

We read every suggestion carefully.